തളിപ്പറമ്പ്: നഗരസഭ അനുമതിയില്ലാതെ റോഡിന് പേര് നല്‍കിയത് മാറ്റാന്‍ തീരുമാനം.
കോര്‍ട്ട്‌റോഡില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിന്നും ഉണ്ടപ്പറമ്പിലേക്ക് പോകുന്ന റോഡിന്റെ പേര് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍-ഉണ്ടപ്പറമ്പ് റോഡ് എന്ന് നാമകരണം ചെയ്യാന്‍ നഗരസഭ കൗണ്‍സില്‍ യോഗം അനുമതി നല്‍കി.
തളിപ്പറമ്പ് എജ്യൂക്കേഷന്‍ സൊസൈറ്റിയാണ് റോഡിന് പുതിയ പേര് നല്‍കാന്‍ അനുമതി തേടിയത്.
നിലവില്‍ നഗരസഭ രേഖകളില്‍ കോര്‍ട്ട് റോഡ് ഉണ്ടപ്പറമ്പ് നായനാര്‍ ഹോസ്പിറ്റല്‍ റോഡ് എന്നാണ് ഈ റോഡിന് നല്‍കിയ പേര്.
എന്നാല്‍ ഈ റോഡിന് സമീപത്തെ സ്വകാര്യവ്യക്തി തങ്ങളുടെ സ്ഥലത്ത് വി.ഡി.നായനാര്‍ റോഡ് എന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
ഇത് അനധികൃതമെന്നാണ് കൗണ്‍സില്‍ തീരുമാനത്തില്‍ നിന്ന് വ്യക്തമായത്.
ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ വാര്‍ഡ് സഭയുടെ തീരുമാനം വേണമെന്ന്
പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ചെയര്‍പേഴ്‌സന്റെ തീരുമാനം ഒടുവില്‍ അംഗീകരിക്കുകയായിരുന്നു.