അതിഥി തൊഴിലാളികളെ കൊള്ളയടിച്ചതായി പരാതി.
പരിയാരം: ജോലിക്കാണെന്ന് വിശ്വസിപ്പിച്ച് അതിഥി തൊഴിലാളികളെ കാറില്‍ കൂട്ടികൊണ്ടുപോയി പണവും മൊബൈല്‍ഫോണുകളും തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ബെഹ്‌റാംപൂരിലെ തപസ് ചൗധരി(36), ബികാസ്(34), ഗൗതം മണ്ട(34) ബംഗാള്‍ സ്വദേശിയായ 35 കാരന്‍ എന്നിവരാണ് മോഷണത്തിനിരകളായത്.
കഴിഞ്ഞ മെയ് 30 ന് രാവിലെ 8.30 ന് തളിപ്പറമ്പില്‍ നിന്നും ടി.എന്‍.09 കെ-8845 കാറിലെത്തിയ രണ്ടുപേര്‍ പൂപറിക്കാനുള്ള ജോലിയുണ്ടെന്ന് പറഞ്ഞ് പരിയാരത്തെ അമ്മാനപ്പാറയിലേക്ക് കൊണ്ടുപോയി കൊള്ളയടിച്ചതായാണ് പരാതി.
ഇവര്‍ പൂപറിച്ചുകൊണ്ടിരിക്കെ കാറില്‍ സൂക്ഷിച്ച 11,000 രൂപയടങ്ങിയ പേഴ്‌സുകള്‍, 13,000, 19,500 രൂപയുടെ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയുമായി കാറിലുണ്ടായിരുന്നവര്‍ കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്തു.