നാളെ കമ്പികുത്തുമെന്ന് ആര്‍.ടി.ഒ-തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്
തളിപ്പറമ്പ്: നിര്‍ത്തിവെച്ച കമ്പികുത്തല്‍ നാളെപരീക്ഷ നാളെ നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ അറിയിച്ചു.
കമ്പികുത്തി ടെസ്റ്റ് നടത്തിയാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍ അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കമ്പ്യൂട്ടറെസ്ഡ് ടെസ്റ്റ് തന്നെ നടത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉറപ്പു നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ക്കാപ്പുറത്ത് കമ്പികുത്തി ടെസ്റ്റ് നാളെ രാവിലെ ആരംഭിക്കുമെന്ന് പറഞ്ഞത് ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ ആശങ്കയിലാക്കി.
നേരത്തെയുള്ള രീതിയിലാണ് പഠിതാക്കള്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
2022 നവംബര്‍ 10 നാണ്
കമ്പ്യൂട്ടറൈസ്ഡ് ഗ്രൗണ്ടില്‍ കമ്പികുത്തി പരീക്ഷ നടത്താന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചത്.
2020 ഫെബ്രുവരി 12നാണ് അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തത്.
ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇന്റഗ്രേറ്റഡ് ടെക്നോളജിസാങ്കേതിക സംവിധാനങ്ങളടക്കം പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്ത അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
ഡ്രൈവിംഗ് ടെസ്റ്റും വെഹിക്കിള്‍ ടെസ്റ്റും പൂര്‍ണ്ണമായും സാങ്കേതിക സംവിധാനത്തിലേക്ക് മാറ്റുന്ന ഈ പരിഷ്‌ക്കരണത്തിന് ആറരകോടി രൂപയാണ് ചെലവഴിച്ചത്.
കണ്ണൂര്‍, തളിപ്പറമ്പ്, കാസര്‍ഗോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഉദ്ഘാടനം ചെയ്ത കമ്പ്യൂട്ടറൈസ്ഡ് ഗ്രൗണ്ടുകളില്‍ തൃപ്പൂണിത്തുറയില്‍ അടുത്ത നാളുകളില്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കോടിക്കണക്കിന് രൂപ കമ്മീഷനടിച്ചുമാറ്റാനുള്ള നീക്കമാണ് കമ്പ്യൂട്ടറൈസ്ഡ് സംവിധാനം ആരംഭിച്ചതിന് പിറകിലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.