ഇന്ത്യയുടെ മതേതര പാരമ്പര്യവും ഭരണഘടനാ ദേശീയതയും ഉയര്‍ത്തി സര്‍ഗ്ഗാത്മകത രാഷ്ട്രീയത്തിനായി കാമ്പസുകളിലെ പോരാട്ടം തുടരും.. റുമൈസ റഫീഖ്

തളിപ്പറമ്പ്: ഫാഷിസ്റ്റ് തേരോട്ടങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ കാമ്പസുകളില്‍ ഇന്ത്യയുടെ മഹത്തായ മതേതരത്വവും ഭരണഘടനാ ദേശീയതയും ഉയര്‍ത്തിപ്പിടിച്ച് കാമ്പസുകളില്‍ സര്‍ഗ്ഗാത്മക രാഷ്ട്രീയത്തിനായി പോരാടുമെന്ന് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്.

നാളിത് വരെ മുസ്‌ലിംലീഗ് നേതൃത്വം കാഴ്ച വെച്ച മതേതര പാതയിലൂടെ കാമ്പസുകളില്‍ മര്‍ദ്ദിത ന്യൂനപക്ഷ ദളിത് കൂട്ടായ്മയ്ക്കും സ്ത്രീ സംഘബോധത്തിനും ഹരിതയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും അവര്‍ പറഞ്ഞു.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റുമൈസ റഫീഖിനെ പ്രവാസി ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നല്‍കിയ അനുമോദന യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അവര്‍.

തളിപ്പറമ്പ് ഖായിദേ മില്ലത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ യു.പി.അബ്ദു റഹ്മാന്‍ റുമൈസ റഫീഖിനുള്ള പൊന്നാടയും അനുമോദന പത്രവും കൈമാറി.

മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് എംകെ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.

സി പി വി അബ്ദുള്ള, എ പി ഇബ്രാഹിം, അയിച്ചേരി മുഹമ്മദ് കുഞ്ഞി ഹാജി, അഷറഫ് തീരം, പി കെ അബ്ദുല്‍ നാസര്‍, സി കെ മുസ്തഫ, എസ് ആലി, പി പി മുഹമ്മദ് കുട്ടി, കുട്ടി കപ്പാലം, പി പി പി സിദ്ദീഖ്, കെ ഇബ്രാഹിം, സി കെ പി ഹംസ, പി ഇല്യാസ്, ഷരീഫ് പെരുമളാബാദ് പ്രസംഗിച്ചു.