ആദിവാസി കോളനികളില്‍ റൂറല്‍ പോലീസ്‌മേധാവി എം.ഹേമലത സന്ദര്‍ശനം നടത്തി-തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.
കേളകം: ജനമൈത്രി ട്രൈബല്‍ പൊലീസിങ്ങിന്റെ ഭാഗമായി കേളകം പോലീസ് പരിധിയിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലെ വനമേഖലകളോട് ചേര്‍ന്ന ട്രൈബല്‍ കോളനികളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് സന്ദര്‍ശനം നടത്തി.
കൊട്ടിയൂര്‍ പഞ്ചായത്തിലെ മേലെ പാല്‍ചുരം, താഴെ പാല്‍ചുരം കോളനികളിലും കേളകം പഞ്ചായത്തിലെ രാമച്ചി കോളനിയിലുമാണ് സന്ദര്‍ശനം നടത്തിയത്.
സന്ദര്‍ശന വേളയില്‍ കോളനി നിവാസികളുമായി സൗഹൃദ സംഭാഷണം നടത്തുകയും അവരുടെ പരാതികളും ബുദ്ധിമുട്ടുകളും ചോദിച്ചറിയുകയും ചെയ്തു.
മൂന്നു വനിതകള്‍ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയാരാണെന്നും എന്നാല്‍ അവര്‍ക്ക് ജോലി ചെയ്യാന്‍ സ്വന്തമായി തയ്യല്‍ മെഷീനില്ലെന്ന് മനസിലായ പോലീസ് മേധാവി ആ വിവരം ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തു.
ജില്ലാ കളക്ടര്‍ ഈ വിഷയം വിവിധ വകുപ്പുകളില്‍ അറിയിക്കുകയും ആയത് കണ്ണൂര്‍ ഡി.എഫ്.ഒ പി.കാര്‍ത്തിക് ഐ എഫ് എസ് ഏറ്റെടുക്കുകയും ഇവര്‍ക്ക് വേണ്ടി 3 തയ്യല്‍ മെഷീന്‍ വാങ്ങിക്കുകയും ചെയ്തു.
കണ്ടപ്പനത്തുള്ള ഫോറസ്റ്റ്ഓഫീസില്‍വെച്ച് പോലീസ് മേധാവി എം. ഹേമലതയും കണ്ണൂര്‍ ഡി.എഫ്.ഒ പി കാര്‍ത്തികും ചേര്‍ന്ന് ഇത് വിതരണംചെയ്തു. പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍ സംബന്ധിച്ചു.
മാവോയിസ്റ്റ് നേതാക്കള്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്ന കോളനികളിലാണ് പോലീസ് മേധാവി എത്തിയത്.
