സബീഷ്-ഷീന ദമ്പതികളുടെയും മക്കളുടെയും സംസ്‌ക്കാരം നാളെ 9 ന് കോഴിക്കോട് നടക്കും-നാലുപേര്‍ക്കും വരഡൂല്‍ ഗ്രാമത്തിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: വ്യാഴാഴ്ച്ച രാത്രി മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദമ്പതികളുടെയും മക്കളുടെയും മൃതദേഹം മരിച്ച യുവതിയുടെ മുയ്യം വരഡൂലിലെ വീട്ടിലെത്തിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എത്തിച്ച മൃതദേഹങ്ങള്‍ വീട്ടുകാരുടെയും നാടിന്റെയും ആദരാഞ്ജലികള്‍ക്ക് ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി.

നാളെ രാവിലെ 9 ന് കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്തിലാണ് സംസ്‌ക്കാരം നടക്കുക.

വൈകുന്നേരം ആറോടെ വീട്ടിലെത്തിച്ച മൃദേഹങ്ങള്‍ ഏഴോടെയാണ് കോഴിക്കോടേക്ക് കൊണ്ടുപോയി.

നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വരഡൂലിലെ വീട്ടിലെത്തിയത്.