നാടുകാണിയിലെ നിര്‍ദ്ദിഷ്ട സഫാരി പാര്‍ക്ക്, റവന്യു വകുപ്പ് സംഘം സ്ഥലം പരിശോധിച്ചു
തളിപ്പറമ്പ്:നാടുകാണിയിലെ നിര്‍ദ്ദിഷ്ട സഫാരി പാര്‍ക്ക്, ഭൂമിയുടെ സ്‌കെച്ച് തയ്യറാക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സംഘം സ്ഥലം പരിശോധിച്ചു.
സംസ്ഥാനത്തെ ആദ്യ അനിമല്‍ സഫാരി പാര്‍ക്കിനുള്ള ഭൂമി കൈമാറ്റത്തിന് മുന്നോടിയായാണ് സന്ദര്‍ശനം.
നാടുകാണിയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള കൃഷി വകുപ്പിന്റെ 300 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി വിട്ടു നല്‍കുന്നത്.
സ്ഥലം മൃഗശാല വകുപ്പിന് കൈമാറുന്നതിനു മുന്നോടിയായി ഭൂമിയുടെ സ്‌കെച്ച് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ശേഖരിക്കാനായാണ് ജില്ല റവന്യു സര്‍വേ സൂപ്രണ്ട് രാജീവന്‍ പട്ടത്താരിയും തളിപ്പറമ്പ് തഹസില്‍ദാര്‍ കല ബാസ്‌കറുമുള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയത്, സഫാരി പാര്‍ക്കിന്റെ പ്രാരംഭഘട്ട നടപടികള്‍ക്കായി സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപയും വകയിരുത്തിയിരുന്നു.
വാഹനത്തില്‍ സഞ്ചരിച്ച് മൃഗങ്ങളെ കാണാനാകുംവിധത്തിലാണ് പാര്‍ക്ക് വിഭാവനം ചെയ്യുന്നത്, പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സഫാരി പാര്‍ക്കായി നാടുകാണി മാറും, മൂന്നുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.