ചാംചച്ച ചൂംചച്ചയാടിയ 44 വര്‍ഷങ്ങള്‍-

ചാം ചച്ച ചൂം ചച്ച ചുമ്മരുച്ചച്ചചാ-എന്ന പാട്ട് കാമ്പസുകളില്‍ കത്തിപ്പടര്‍ന്ന കാലഘട്ടം.

എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച സിനിമകളിലൊന്നായിരുന്നു ലൗ ഇന്‍ സിംഗപ്പൂര്‍.

പ്രേംനസീര്‍, ജയന്‍, ജോസ് പ്രകാശ്, പ്രതാപചന്ദ്രന്‍, ത്യാഗരാജന്‍, ഗോപി, ശ്യാംപ്രസാദ്, അനില്‍, അനുരാധ, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദ്ദനന്‍, ജോണ്‍ വര്‍ഗീസ്, ബാലബാബു, സ്റ്റീവന്‍തൂ, പീറ്റര്‍ ചോംഗ്, മാഡലിംഗ് ടിയോ, ലത, കവിയൂര്‍ പൊന്നമ്മ, മാസ്റ്റര്‍ സുനില്‍, മാസ്‌റമ്‌റര്‍ അനില്‍, അനുരാധ, കവിയൂര്‍ പൊന്നമ്മ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍.

എസ്.വി.എസ് ഫിലിംസിന്റെ ബാനറില്‍ എം.ചന്ദ്രകുമാറാണ് ഈ സിനിമ നിര്‍മ്മിച്ചത്.

ബേബിയാണ് സംവിധായകന്‍. ഗോപി കൊല്ലം കഥയും ബേബി തിരക്കഥയും ഡോ.ബാലകൃഷ്ണന്‍ സംഭാഷണവും എഴുതി.

കെ.ബി.ദയാളനാണ് ക്യാമറ, എഡിറ്റര്‍-കെ.രവീന്ദ്രബാബു, എസ്.വി.രമണ.

കല-ഭാസ്‌കത്കര്‍ രാജു, പരസ്യം രാധാകൃഷ്ണന്‍.

എയ്ഞ്ചല്‍ ഫിലിംസായിരുന്നു വിതരണക്കാര്‍.

കേരളത്തില്‍ നിന്നും മോഷണംപോയ ഒരു സ്വര്‍ണവാള്‍ കണ്ടെത്താനും മോഷ്ടാക്കളെ പിടികൂടാനും സിംഗപ്പൂരിലേക്ക് പോകുന്ന ഒരു പോലീസ് ഓഫീസറുടെ കഥയാണ് വളരെ രസകരമായി ലൗ ഇന്‍ സിംഗപ്പൂര്‍ പറയുന്നത്.

ഏറ്റുമാനൂര്‍ ശ്രീകുമാര്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ശങ്കര്‍ ഗണേഷ്. 1980 ഫെബ്രുവരി-29 നാണ് 44 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.

ഗാനങ്ങള്‍-

1-ചാം ചച്ച-ജയചന്ദ്രന്‍, പി.സുശീല.
2-മദമിളകണു മെയ്യാകെ-ജയചന്ദ്രന്‍, എസ്.ജാനകി.
3-മയിലാടും മേടുകളില്‍-യേശുദാസ്, പി,സുശീല.
4-ഞാന്‍ രാജാ-ജയചന്ദ്രന്‍, എസ്.ജാനകി.
5-ഋതുലയമുണരുന്നു-ജയചന്ദ്രന്‍, എസ്.ജാനകി.