വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം’അദൃശ്യമുറിവുകള്‍ ‘പ്രകാശനം ചെയ്തു

പയ്യന്നൂര്‍:കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം അദൃശ്യമുറിവുകള്‍ പ്രകാശനം ചെയ്തു.

പയ്യന്നൂര്‍ ബിആര്‍സി ഹാളില്‍ വെച്ച് പീറ്റര്‍ ഏഴിമല സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ശിവകുമാര്‍ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗണ്‍സില്‍)അധ്യക്ഷത വഹിച്ചു.

പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് ( മുന്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍, എഡിറ്റര്‍ സമയം മാസിക) ഉദ്ഘാടനം ചെയ്തു.

കഥാകൃത്ത് സന്തോഷ് കുമാര്‍ ചെറുപുഴ പുസ്തകം പ്രകാശനം ചെയ്തു.

ശിവപ്രസാദ് എസ്. ഷേണായി. (എഡിറ്റര്‍ പവിത്രഭൂമി) പുസ്തകം ഏറ്റുവാങ്ങി.

രാജേഷ് കടന്നപ്പള്ളി പുസ്തകപരിചയം നടത്തി.

പയ്യന്നൂര്‍ പ്രസ്‌ഫോറം സെക്രട്ടെറി ടി. ഭരതന്‍, കെ.കെ. അഷറഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിജയന്‍ തെരുവത്ത് നന്ദിയും പറഞ്ഞു.