ബിച്ചുതിരുമല കഥ, തിരക്കഥ, സംഭാഷണം എഴുതി, ജയന്‍ നായകന്‍-ശക്തി @43.

മലയാള സിനിമയില്‍ ഒരു വെള്ളിടിപോലെ പെട്ടെന്ന് ഉയര്‍ന്നുവന്ന സംവിധാന പ്രതിഭയാണ് വിജയാനന്ദ്. ആദ്യത്തെ ചിത്രം മുതല്‍ തന്നെ പ്രേക്ഷകരുടെ ഹരമായി മാറിയ സംവിധായകന്‍.

1978 ല്‍ സി.വി.ഹരിഹരനും ആര്‍.എസ്.പ്രഭുവും ചേര്‍ന്ന് സുഗുണാസ്‌ക്രീനിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയായ അടവുകള്‍-18 സംവിധാനം ചെയ്താണ് വിജയാനന്ദ് രംഗത്തുവന്നത്.

ജയന്‍, രവികുമാര്‍, സീമ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ സിനിമ അന്നത്തെ യുവാക്കള്‍ക്ക് ഒരു പ്രത്യേക കാഴ്ച്ചാനുഭവമായിരുന്നു.

അതേ വര്‍ഷം തന്നെ സ്‌നേഹിക്കാന്‍ സമയമില്ല,

1979 ല്‍ തമിഴില്‍ സൂപ്പര്‍ ഹിറ്റായ ടി.ആര്‍.രാമണ്ണ സംവിധാനം ചെയ്ത കുപ്പത്തുരാജയുടെ മലയാളം റിമേക്കായ അങ്കക്കുറി,

അതേ വര്‍ഷം തന്നെ ജയന്‍ ഡബിള്‍ റോളില്‍ തിളങ്ങിയ ആവേശം.

1980 ല്‍ ശക്തി. 82 ല്‍ ചിലന്തിവല, 83 ല്‍ ദീപാരാധന, ബന്ധം, നദി മുതല്‍ നദിവരെ.

1983 ന് ശേഷം അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല.

ശക്തി(1980-ആഗസ്ത്-22-43 വര്‍ഷം)

നിരവധി പ്രത്യേകതകളുള്ള ഒരു സിനിമയാണ് ശക്തി. ഗാനരചയിതാവ് ബിച്ചു തിരുമല കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ രചിച്ചു.

ജയന്‍, രവികുമാര്‍, ജോസ് പ്രകാശ്, എം.എന്‍.നമ്പ്യാര്‍, ടി.പി.മാധവന്‍, പ്രതാപചന്ദ്രന്‍, കനകദുര്‍ഗ്ഗ, സിലോണ്‍മനോഹര്‍, ജഗതി ശ്രീകുമാര്‍, ശ്രീവിദ്യ, സീമ, ബഹദൂര്‍, ജയമാലിനി, കുഞ്ചന്‍, ഒടുവില്‍ എന്നിവരാണ് മുഖ്യവേഷത്തില്‍.

സുധീര എന്റര്‍പ്രൈസസിന്റെ ബാനറില്‍ രഘുകുമാര്‍, മുരളികുമാര്‍, വാപ്പൂട്ടി, ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത്.

ആനന്ദക്കുട്ടന്‍ ക്യാമറയും എം.ഉമാനാഥ് എഡിറ്റിംഗും നിര്‍വ്വഹിച്ചു.

എസ്.കൊന്നനാട്ടാണ് കലാസംവിധാനം. ഡിസൈന്‍-ആര്‍.കെ. എവര്‍ഷൈന്‍ ഫിലിംസാണ് വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-ബിച്ചു തിരുമല, സംഗീതം-കെ.ജെ.ജോയ്).

1-ചന്ദനശിലകളില്‍ അമ്പിളിതഴുകിയ-ജയചന്ദ്രന്‍, സുശീല.

2-എവിടെയോ കളഞ്ഞുപോയ കൗമാരം-യേശുദാസ്.

3-മീശമുളച്ചപ്പോള്‍-യേശുദാസ്, ഗണേഷ്, ഗോപന്‍, ചന്ദ്രമോഹന്‍.

4-മിഴിയിലെന്നും നീചൂടും-ഗോപന്‍, ജാനകി.

5-തെന്നലേ തൂമണം തൂകിവാ-ജാനകി.