നരിക്കോട് സമന റസിഡന്‍സ് കൗണ്‍സിലിംഗ് ക്ലാസ് നടത്തി
തളിപ്പറമ്പ്:നരിക്കോട് സമന റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സാമൂഹിക ബന്ധങ്ങളും ജീവിത നൈപുണ്യവും എന്ന വിഷയത്തില്‍ കൗണ്‍സലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
അസോസിയേഷന്‍ സെക്രട്ടറി ഹരിത തിടില്‍ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ഡി പ്രഭാവതി അധ്യക്ഷ സ്ഥാനം വഹിച്ചു.
ലൈഫ് സ്‌കില്‍ & മെന്റല്‍ ഹെല്‍ത്ത് ട്രെയിനറും ഹയര്‍ സെക്കന്‍ഡറി അധ്യാപികയുമായ ബീന ക്ലാസ്സ് കൈകാര്യം ചെയ്തു.
ശരണ്യ നന്ദി പറഞ്ഞു.