ചന്ദനമുട്ടികളുമായി യുവാവ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.
തളിപ്പറമ്പ്: ചന്ദനമുട്ടികളുമായി യുവാവ്
തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി.
കുറ്റ്യേരി പെരുമ്പാറയിലെ എ.ഷറഫുദ്ദീനെയാണ്(42) ചപ്പാരപ്പടവ് ഞണ്ടുമ്പലത്തുവെച്ച് പിടികൂടിയത്.
ഇയാളില്‍ നിന്ന് 55 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. ഉണങ്ങാത്ത പച്ച ചന്ദനമരം മുറിച്ച് ചെത്തിക്കൊണ്ടിരിക്കെയാണ് ഇയാളെ തളിപ്പറമ്പ് എസ്.ഐ ഇ.ടി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പ്രതിയേയും പിടികൂടിയ ചന്ദനവും പോലീസ് തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറി.
ഞണ്ടുമ്പലത്തെ കുഞ്ഞിമൊയ്തീന്‍ എന്നയാളാണ് ചന്ദനമരം കടത്തുകാരനെന്നും ഇയാളുടെ ജോലിക്കാരനാണ് പിടിയിലായ ഷര്‍ഫുദ്ദീനെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
കുഞ്ഞിമെയ്തീനെ പിടികൂടാന്‍ വനംവകുപ്പ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്തുന്ന സംഘത്തിന്റെ കണ്ണികളാണ് ഇവരെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
