തീക്കട്ടയിലല്ല–തീമലയെ തന്നെ ഉറുമ്പരിച്ചു-
ധര്‍മ്മശാല: തീക്കട്ടയിലല്ല, തീമലയെതന്നെ ഉറുമ്പരിച്ചു-

മാങ്ങാട്ടുപറമ്പ് കെ.എ.പി.ആസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു.
ഇന്ന് രാവിലെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്.
കെ.എ.പി.ആശുപത്രിക്കും പരേഡ് ഗ്രൗണ്ടിനും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്ത് കെ.എ.പി.കോമ്പൗണ്ടിലെ മരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.
മരത്തിന്റെ കുറ്റി മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ.
24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പോലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പോലീസ് വകുപ്പിന്റെ നിരവധി സുപ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വാഹനത്തിലെത്തിയ മോഷ്ടാക്കള്‍ മരം യന്ത്രവാള്‍ ഉപയോഗിച്ച് മുറിച്ചുകൊണ്ടുപോയതായിട്ടാണ് സംശയിക്കുന്നത്.
ഏതാണ്ട് ഒരു ലക്ഷത്തിലേറെ രൂപ വിലമതിപ്പുള്ള ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയതെന്നാണ് വിവരം.
പഴക്കം വിലമതിക്കാനാവാത്ത ഇത്തരത്തിലുള്ള വേറെയും മരങ്ങള്‍ കെ.എ.പി കോമ്പൗണ്ടിലുണ്ട്.
കണ്ണപുരം പോലീസ് സ്‌റ്റേന്‍ പരിധിയിലാണ് സംഭവം നടന്നതെങ്കിലും ഇതേവരെ പരാതി ലഭിച്ചില്ലെന്നാണ് അറിവ്.
