മണല്‍ കടത്തിന് മാസപ്പടി-കടത്ത് സംഘത്തിന്റെ തലവന്‍ പരിയാരം സ്വദേശി-

തളിപ്പറമ്പ്: മിനിലോറി അപകടം, പുറത്തുവരുന്നത് മണല്‍കടത്ത് സംഘത്തിന്റെ ഞെട്ടിപ്പികുന്ന വിവരങ്ങല്‍.

ഇന്ന് പുലര്‍ച്ചെ ഒന്നോടെ അപകടത്തില്‍പെട്ട മിനിലോറിയില്‍ നിന്നും പൂഴി നീക്കം ചെയ്ത് അതിന് മുകളിലേക്ക് പുല്ലുകള്‍ നിരത്തി തെളിവുനശിപ്പിക്കാന്‍ മണല്‍കടത്ത് സംഘം ശ്രമിച്ചത് സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

റോഡിലെ കയറ്റത്തില്‍ നിന്ന് താഴേക്ക് ഉരുണ്ടുവന്നാണ് ലോറി മറിഞ്ഞത്.

ഇത് രാത്രി തന്നെ ഉയര്‍ത്തിയെടുത്ത് വാഹനവുമായി രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി മണല്‍ കടത്ത് സംഘം വളപട്ടണത്തെയും കുപ്പത്തേയും ഖലാസികളുമായി ബന്ധപ്പെട്ടുവെങ്കിലും നടക്കാത്തതിനെ തുടര്‍ന്നാണ് മുസ്തഫയെ വിളിച്ചുവരുത്തിയത്.

പ്രദേശത്തെ വൈദ്യുതി തൂണ്‍ തകര്‍ത്ത് വൈദ്യുതിബന്ധം തകര്‍ക്കാനും സംഘം ശ്രമിച്ചതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പട്ടുവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിഥിതൊഴിലാളികളെ ഉപയോഗിച്ച് രാത്രികാലങ്ങളില്‍ വ്യാപകമായി മണല്‍ ഖനനം ചെയ്‌തെടുത്ത് വില്‍പ്പന നടത്തുന്ന സംഘത്തിന്റെ തലവന്‍ പരിയാരം സ്വദേശിയാണെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

വിവിധ വകുപ്പുകളിലെ ഉന്നതന്‍മാര്‍ക്ക് മാസപ്പടി നല്‍കിയാണ് ഈ സംഘം പ്രവര്‍ത്തിച്ചുവരുന്നതെന്നാണ് വിവരം.

അപകടം നടന്നതോടെ പോലീസ് നടപടികള്‍ കര്‍ശനമാക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്.