സംഗീത് ആന്റ് ഗൗതംകൃഷ്ണ-ദി ഗുഡ് ബോയ്‌സ്-

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റില്‍ നിന്ന് വീണുകിട്ടിയ കാല്‍ലക്ഷം രൂപ വിദ്യാര്‍ത്ഥികള്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു.

തളിപ്പരമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ പരിയാരത്തെ വി. സുരേന്ദ്രന്റെ
മകന്‍ ഇ.എന്‍.സംഗീതും മോറാഴയിലെ മാടവളപ്പില്‍ സന്തോഷിന്റെ മകന്‍ എം.വി.ഗൗതംകൃഷ്ണയുമാണ് സത്യസന്ധത തെളിയിച്ച വിദ്യാര്‍ത്ഥികള്‍.

റിപ്പബ്ലിക്ക് ഡേ പരിപാടിക്ക് സ്‌കൂളില്‍ വന്ന് തിരിച്ചുപോകുന്നതിനിടയിലാണ് കുട്ടികള്‍ക്ക് ബസ്റ്റാന്റില്‍ നിന്നും കടലാസ് പാക്കറ്റില്‍ പൊതിഞ്ഞ നിലയില്‍ പണം കിട്ടിയത്.

മറ്റുള്ളവരോട് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ ഉടമയെ തേടിപ്പിടിച്ചാണ് തുക തിരിച്ചേല്‍പ്പിച്ചത്.

ആശുപത്രി ആവശ്യത്തിന് അടക്കാന്‍ കൊണ്ടുപോകുന്ന പണമാണ് കുട്ടികളുടെ സത്യസന്ധത കൊണ്ട് തിരികെ ലഭിച്ചത്.

സംഗീതിനേയും ഗൗതം കൃഷ്ണയേയും സ്‌കൂള്‍ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.