കള്ളുഷാപ്പിന് അജ്ഞാതര്‍ തീയിട്ടു-

തളിപ്പറമ്പ്: മന്നയിലെ കള്ള് ഷാപ്പിന് അജ്ഞാതര്‍ തീയിട്ടു.

ദിലീപന്‍ കണ്ടന്‍, എം.കെ.ഗോവിന്ദന്‍ എന്നിവരുടെ  മന്ന സഹകരണ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷാപ്പിനാണ് തീവെച്ചത്.

മുന്‍ഭാഗത്ത് കെട്ടിയ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കത്തിപ്പടര്‍ന്ന് അകത്തേക്ക് തീ വ്യാപിക്കുന്നതിനിടയിലാണ് വിവരറിഞ്ഞെത്തിയ അഗ്നിശമനസേന തീയണച്ചത്.

അസി.സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണക്കാന്‍ എത്തിയത്.

ഇന്ന് രാത്രി എന്‍പതോടെയായിരുന്നു സംഭവം.