സാനിയാ ജോസ് ഷട്ടില്‍ ബാഡ്മിന്റണ്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി
തളിപ്പറമ്പ്: സാനിയാ ജോസിന് സബ്ജൂനിയര്‍ ബാഡ്മിന്റണ്‍ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം.

കണ്ണൂര്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ഷട്ടില്‍ ടൂര്‍ണമെന്റിലാണ് സാനിയ ഒന്നാമതെത്തിയത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നീ മൂന്ന് ഇനങ്ങളിലും സാനിയ ഒന്നാം സ്ഥാനം നേടി.
കരിമ്പം സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും തളിപ്പറമ്പിലെ ജോമേന്‍ ജോസഫിന്റെയും ലതാ ജോസിന്റെയും മകളുമാണ് ഈ കൊച്ചുമിടുക്കി.
