ശങ്കര്‍ അസോസിയേറ്റിസ് മൂന്നാം തലമുറയിലേക്ക്-

കണ്ണൂര്‍: ശങ്കര്‍ അസോസിയേറ്റ്‌സ് മൂന്നാം തലമുറയിലേക്ക്. മലബാറിലെ പ്രമുഖ കരാറുകാരനായിരുന്ന വി.പി ശങ്കരന്‍ നമ്പ്യാര്‍ 1935 ല്‍ ആരംഭിച്ച ശങ്കര്‍ അസോസിയേറ്റ്‌സ് എന്ന നിര്‍മ്മാണ കമ്പനി നിരവധി റോഡുകളും, പാലങ്ങളും നിര്‍മ്മിച്ചു.

1952ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ അധീനതയില്‍ നിര്‍മ്മിച്ച തലശ്ശേരി സെയ്താര്‍ പള്ളി മുതല്‍ ചിറക്കര എരിഞ്ഞോളി പാലം വരെയുള്ള കോണ്‍ക്രീറ്റ് റോഡിന്റെ (ഒ.വി റോഡ്) ശില്പിയായിരുന്നു അദ്ദേഹം.

ഏഴ് പതിറ്റാണ്ടോളമായി കേടുപാടുകളൊന്നുമില്ലാതെ റോഡ് ഇന്നും നിലനില്‍ക്കുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും ശങ്കര്‍ നമ്പ്യാര്‍ പ്രശസ്തിപത്രം കൈപ്പറ്റിയിരുന്നു.

പിന്നീട് ശങ്കരന്‍ നമ്പാരുടെ മകന്‍ കെ.സി.സോമന്‍ നമ്പ്യാര്‍ സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബിയുടെയും, പരിയാരം മെഡിക്കല്‍ കോളേജ്, കക്കയം ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്, കോഴിക്കോട് വിമാനതാവളം എന്നിവയുടെയും നിര്‍മ്മാണ പ്രവൃത്തികളില്‍ മുഖ്യപങ്കാളിത്തം വഹിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരില്‍ നിന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മൂന്നാം തലമുറയായ നവീന്‍ചന്ദ്ര, വിപിന്‍ചന്ദ്ര, വിനയ്ചന്ദ്ര എന്നിവര്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുകയാണ്.

വിജയദശമി ദിനത്തില്‍ കണ്ണൂര്‍ കളക്ട്രേറ്റിന് എതിര്‍വശം ഹസ്സന്‍ ആര്‍കേഡില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി സോമന്‍ നമ്പ്യാര്‍ ശങ്കര്‍ അസോസിയേറ്റ്‌സ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.