ശാന്തിഭവന്‍ വൃദ്ധസദനം ഉദ്ഘാടനം ഏപ്രില്‍-17 ന്-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.
തളിപ്പറമ്പ്: ശാന്തിഭവന്‍ വൃദ്ധസദനം ഏപ്രില്‍ 17 ന് ഉദ്ഘാടനം ചെയ്യും.
തൃച്ചംബരം ശ്രീകൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍.നാരായണനും വൈസ് ചെയര്‍മാന്‍ വി.വി.ഹരീന്ദ്രനും അറിയിച്ചു.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് വൃദ്ധസദനം പ്രവര്‍ത്തിക്കുക.
രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിക്കും.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.നബീസാബീവി, വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ്, സി.പി.എം നേതാവ് ടി.ബാലകൃഷ്ണന്‍,
ബി.ജെ.പി.സംസ്ഥാനസമിതി അംഗം എ.പി.ഗംഗാധരന്‍, കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍,
മുസ്ലിംലീഗ് നേതാവ് പി.മുഹമ്മദ് ഇഖ്ബാല്‍, സി.പി.ഐ നേതാവ് ഇ.ലിജേഷ് എന്നിവര്‍ പ്രസംഗിക്കും.
വി.വി.ഹരീന്ദ്രന്‍ സ്വാഗതവും പി.ആര്‍.നാരായണന്‍ നന്ദിയും പറയും.
