സര്‍ഗജാലകം പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും-(ഡിസംബര്‍-4 ന്).ഞായറാഴ്ച്ച.
പയ്യന്നൂര്‍: സര്‍ഗജാലകം കലാ-സാഹിത്യ-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച്ച പയ്യന്നൂരില്‍ പുസ്തക പ്രകാശനവും ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കും.

ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് പുസ്തക പ്രകാശനവും ഉദ്ഘാടനവും നിര്‍വഹിക്കും.
സദാശിവന് ഇരിങ്ങലിന്റെ കഥാസമാഹാരമായ ‘ കവര്‍ സ്റ്റോറി ‘യാണ് ചീഫ് സെക്രട്ടറി പ്രകാശനം ചെയ്യുന്നത്.
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ഡയറക്ടര്‍ കെ.സി.സോമന് നമ്പ്യാര്‍ പുസ്തകം ഏറ്റുവാങ്ങും.
കേരള സാഹിത്യ അക്കാദമി അംഗം ഡോ. മിനിപ്രസാദ് പുസ്തകം പരിചയപ്പെടുത്തും.
സര്‍ഗജാലകം പ്രസിഡന്റ് കെ.സി.ടി.പി അജിത അധ്യക്ഷത വഹിക്കും. സദാശിവന് ഇരിങ്ങല്‍ മറുമൊഴി രേഖപ്പെടുത്തും.
ഹരിപ്രസാദ് തായിനേരി സ്വാഗതവും വി.വി.വിജയന് നന്ദിയും പറയും.
ലഹരിക്കെതിരേ സമൂഹ മനസ്സാക്ഷി ഉണര്‍ത്താനായി സംഘടിപ്പിക്കുന്ന ചിത്ര പ്രദര്‍ശനത്തോടൊപ്പം ലൈവ് ചിത്രവരയും ഉണ്ടായിരിക്കും.
പ്രശസ്ത മൗത്ത് പെയിന്റര്‍ ഗണേഷ്കുമാര് കുഞ്ഞിമംഗലം , ചിത്രശലഭ ഗവേഷകന് നവീന്‍ പ്രസാദ് അലക്സ് ,
ഭിന്നശേഷിക്കാര്‍ക്കിടയിലെ സര്‍ഗപ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ സതി കൊടക്കാട് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
സര്‍ഗജാലകം പ്രസിഡന്റ് കെ.സി.ടി.പി അജിത, സെകട്ടറി ഹരിപ്രസാദ് തായിനേരി, എ.കെ. ഈശ്വരന്, എ.സതീഷ്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
