ലഹരിയെ അതിജീവിക്കാന്‍ സര്‍ഗാത്മകതക്ക് കഴിയും-ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്.

പയ്യന്നൂര്‍: സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്ന തലമുറയ്ക്ക് ലഹരിയടെ ലോകത്തേക്ക് വഴി പിഴയ്ക്കാന്‍ സമയമുണ്ടാകില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്. 

റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ സര്‍ഗജാലകം സംഘടിപ്പിച്ച ചടങ്ങില്‍ സദാശിവന്‍ ഇരിങ്ങലിന്റെ കഥാസമാഹാരമായ കവര്‍ സ്‌റ്റോറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനവും തത്സമയ ചിത്രംവരയും സംഘടിപ്പിച്ചു.

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ പുസ്തകം ഏറ്റുവാങ്ങി.

കേരള സാഹിത്യ അക്കാദമി അംഗം ഡോ. മിനിപ്രസാദ് പുസ്തകം പരിചയപ്പെടുത്തി.

സര്‍ഗജാലകം പ്രസിഡന്റ്  കെ.സി.ടി.പി അജിത അധ്യക്ഷത വഹിച്ചു.

സദാശിവന്‍ ഇരിങ്ങല്‍ മറുമൊഴി രേഖപ്പെടുത്തി.

മൗത്ത് പെയിന്റര്‍ ഗണേഷ്‌കുമാര്‍ കുഞ്ഞിമംഗലം, ചിത്രശലഭ ഗവേഷകന്‍ നവീന്‍ പ്രസാദ് അലക്‌സ്, ഭിന്നശേഷിക്കാര്‍ക്കിടയിലെ

സര്‍ഗപ്രതിഭയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സതി കൊടക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഹരിപ്രസാദ് തായിനേരി സ്വാഗതവും എ.കെ. ഈശ്വരന്‍ നന്ദിയും പറഞ്ഞു.