കിണറില്‍ വീണ പശുവിന് രക്ഷകരായി പെരിങ്ങോം അഗ്നിരക്ഷാസേന.

പെരിങ്ങോം: കമ്പല്ലൂര്‍ പെരളത്ത് 25 അടിയോളം ആഴമുള്ള കിണറില്‍ വീണ 7 മാസം പ്രായമുള്ള പശുവിനെ പെരിങ്ങോം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി.

പെരളത്തെ ഇബ്രാഹിം ഹാജിയുടെ പശുവാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ വീട്ടുപറമ്പിലെ കിണറില്‍ വീണത്.

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ ഫയര്‍മാന്‍ വി.വി.വീനീഷ് കിണറിലിറങ്ങി.

ഗ്രേഡ്: അസി സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍, ഫയര്‍മാന്‍ െ്രെഡവര്‍ പി.വി.ലിജു, ഫയര്‍മാന്‍മാരായ കെ.എം.രാജേഷ്, കെ.വി.വിപിന്‍, കെ.സജീവ്, ഹോംഗാര്‍ഡ് മാരായ ദിനേശന്‍.കെ. മാത്യു. പി.സി. പി.എന്‍. ഓമന എന്നിവരും സംഘത്തിലുണ്ടായിരുന്നു.