പശുക്കള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന.
പയ്യന്നൂര്‍: രണ്ട് മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന.
കാളീശ്വരത്തും കണ്ടോത്തും അപകടത്തില്‍ പെട്ട പശുക്കളെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്.
കാളീശ്വരത്തെ ഭാര്‍ഗവിയുടെ 24 ദിവസം പ്രായമായ പശുക്കുട്ടി ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീടിന് സമീപത്തെ പറമ്പിലെ ആല്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ടത്.
കണ്ടോത്ത് വടക്കേടത്ത് വീട്ടില്‍ ആര്‍.സുരേഷിന്റെ ഒരു വര്‍ഷം പ്രായമായ പശുക്കുട്ടി വീടിന് സമീപത്തെ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. വൈകുന്നേരം 5.50നായിരുന്നു സംഭവം.
രണ്ടിടങ്ങളിലും പയ്യന്നൂര്‍ അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര് കെ.വി.പ്രഭാകരന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.പി.ഗോകുല്‍ദാസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിനോജ്, സുദിന്‍, യു.വിനീഷ്, വിഷ്ണു, ഇര്‍ഷാദ്, ഹോംഗാര്‍ഡുമാരായ ശ്രീനിവാസന്‍പിള്ള, തമ്പാന്‍, ജോസഫ്, ഡ്രൈവര്‍ പി.കെ.അജിത്കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
