കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.

പയ്യന്നൂര്‍: അന്‍പതടി താഴ്ച്ചയുള്ള കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

കോറോം എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ കുറുമ്പിയിലെ രാജീവന്‍ എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് കെ.ശ്യാമള എന്നവരുടെ നാല് മാസം പ്രായമുള്ള മുട്ടനാട് അകപ്പെട്ടത്.

വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി ആടിനെ പുറത്തെടുത്തത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ.സുദിന്‍, എഫ്.വിനോജ്, അനില്‍ കെ.നമ്പ്യാര്‍, ഹോം ഗാര്‍ഡുമാരായ രാജീവന്‍, കെ.വി.ഗോവിന്ദന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.