ഹൃദ്യയെ രക്ഷിക്കാന്‍ നാട് ഒരുമിക്കുന്നു-സമ്പാദ്യക്കുടുക്കയിലെ പണം നല്‍കി മീനാക്ഷി ജയറാം.

പിലാത്തറ: മൂശാരികൊവ്വലിലെ ഹൃദ്യചികിത്സാ സഹായ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക നല്‍കി മീനാക്ഷി ജയറാം മാതൃകയായി.

എടാട്ട് കണ്ണങ്ങാടിന് സമീപത്തെ ജയറാം-അജിത ദമ്പതികളുടെ മകളാണ് മീനാക്ഷി ജയറാം.

എടനാട് യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്.

അടുത്ത വര്‍ഷം പുസ്തകങ്ങള്‍ വാങ്ങാന്‍ സ്വരൂപിച്ച തുകയാണ് ചികിത്സാ സഹായ നിധിയിലേക്ക് നല്‍കിയത്.

കുടുക്കപൊട്ടിച്ചപ്പോള്‍ 1500 രൂപയുടെ ചില്ലറനാണയങ്ങളാണ് ഉണ്ടായിരുന്നത്.

പോക്കറ്റ്മണിയായി പിതാവ് നല്‍കുന്ന തുകയില്‍ നിന്നാണ് മീനാക്ഷി പണം സ്വരൂപിച്ചുവെച്ചത്.

പത്രങ്ങളില്‍ ചികില്‍സ സഹായം അഭ്യര്‍ത്ഥിച്ചുള്ള വാര്‍ത്ത കണ്ടതോടെ പണം ഇതിനായി നല്‍കണമെന്ന് മീനാക്ഷി പിതാവിനോട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി കെ.വി.സതീഷ് കുമാര്‍, വി.വി.സുരേഷ്, പി.വി.നിഷാന്ത്, വിനോദ്, ടി.വി.നിധീഷ്, ടി.വി. രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി.