തലയില്‍ പാത്രം കുടുങ്ങിയ തെരുവുനായക്ക് അഗ്നിശമനസേന രക്ഷകരായി.

മാതമംഗലം: തലയില്‍ കുടുങ്ങിയ പാത്രം കാരണം ഭക്ഷണം കഴിക്കാനാവാതെ അവശനിലയിലായ തെരുവ് നായക്ക് പെരിങ്ങോം അഗ്നിരക്ഷാ ലേനയുടെ ഇടപെടലില്‍ ദുരിതമോചനം ലഭിച്ചു.

കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഈ തെരുവ് നായ മാതമംഗലം ടൗണിലുടെ അലഞ്ഞുതിരിയുകയായിരുന്നു.

നാട്ടുകാര്‍ എത്രശ്രമിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ പോതുപ്രവര്‍ത്തകനായ റിയാസ് മാതമംഗലം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം അഞ്ചോടെ അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ഗോകുല്‍ദാസ്, ഗ്രേഡ് എ.ടി.എസ്.ഒ സി.ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍

വലയിട്ട് പട്ടിയെ പിടിച്ച ശേഷം പാത്രം അറുത്തുമാറ്റി നായയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരാഴ്ച്ചയോളം ഭക്ഷണം കഴിക്കാനാവാതെ നന്നേ അവശനായ നായക്ക് നാട്ടുകാര്‍ ഭക്ഷണം നല്‍കി.