മരമില്ല് ——-പ്രതി ജയിലില്‍

കേളകം: അണുങ്ങോട് മരമില്ലിന് തീവെച്ചകേളകം പോലീസ് അറസ്റ്റു ചെയ്ത പ്രതി റിമാന്റില്‍.

അണുങ്ങോട് ലക്ഷംവീട് കോളനിയിലെ ജയനെ(27)യാണ് റിമാന്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചയാണ് അണുങ്ങോട് സെന്റ് ജോര്‍ജ് മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ മരഉരുപ്പടികളും യന്ത്രങ്ങളും കത്തിനശിച്ചത്.

പേരാവൂര്‍ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്.

മില്‍ ഉടമ കേളകം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേളകം പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തിയിരുന്നു.തുടര്‍ന്നാണ് അറസ്റ്റ്.

പ്രതി മില്ലില്‍നിന്ന് വിറക് കൊണ്ടുപോയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് തീവെപ്പിന് കാരണമെന്നാണ് മൊഴിയെന്ന് പോലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.