പയ്യന്നൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പി.ഐ.ബി ആദരിച്ചു.
പയ്യന്നൂര്‍: പയ്യന്നൂരില്‍ ഇന്നലെ നടന്ന മാധ്യമശില്‍പശാലയില്‍ വെച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പയ്യന്നൂരിലെ മുതിര്‍ന്ന മാധ്യമ
പ്രവര്‍ത്തകരെ ആദരിച്ചു.

എം.ജഗന്നിവാസിനെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖരും സി.ബാലകൃഷ്ണനെ പി.ഐ.ബി അഡീണല്‍ ഡയരക്ടര്‍ ജനറല്‍ വിവി.പണനിച്ചാമിയും ഷാളണിയിച്ചു.
പി.ഐ.ബി കൊച്ചി യൂണിറ്റ് ഡയരക്ടര്‍ രശ്മിറോജ തുഷാര നായര്‍, ഡെപ്യൂട്ടി ഡയരക്ടര്‍ ഐസക്ക് ഈപ്പന്‍,
പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി, സെക്രട്ടറി പ്രകാശന്‍ പയ്യന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.
