സുരക്ഷാ ജീവനക്കാരന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനനക്കാരനെ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.

വിമുക്തഭടനും ചവനപ്പുഴ സ്വദേശിയുമായ പുല്ലായിക്കൊടി വീട്ടില്‍ മധുസൂതനന്‍(53) ആണ് മരിച്ചത്.

പരേതനായ ചേണിച്ചേരി നാരായണന്‍ നമ്പ്യാര്‍-പുല്ലായിക്കൊടി വീട്ടില്‍ രോഹിണിയമ്മ ദമ്പതികളുടെ മകനാണ്.

നെല്ലിപ്പറമ്പില്‍ താമസിക്കുന്ന മധുസൂതനന്‍ കഴിഞ്ഞ 5 വര്‍ഷത്തോളമായി താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.

ഇന്ന് രാവിലെ ആറോടെയാണ് ആശുപത്രി വളപ്പിലെ കുഴല്‍ കിണറിന് സമീപം വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കയാണ് മൃതദേഹം.

പന്നിയൂരിലെ ഷീബയാണ് ഭാര്യ. മക്കള്‍: മേഘന, സിദ്ധാര്‍ത്ഥ് (വിദ്യാര്‍ത്ഥി). മരുമകന്‍: അമല്‍രാജ്(ഏരുവേശി).