കാണാതായ ശീതള്‍ ബംഗളൂരുവില്‍-ഉച്ചക്ക് ശേഷം തളിപ്പറമ്പിലെത്തിക്കും.

തളിപ്പറമ്പ്: കാണാതായ ശീതളിനെ ബംഗളൂരുവില്‍ നിന്ന് പോലീസ് കണ്ടെത്തി.

ഇന്നലെ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ നിന്ന് കാണാതായ ഇറയില്‍ വീട്ടില്‍ ശീതള്‍(30)നെയാണ് ബംഗളൂരുവില്‍ നിന്ന് തളിപ്പറമ്പ് പോലീസ് കണ്ടെത്തിയത്.

തളിപ്പറമ്പ് എസ്.എച്ച്.ഒ പി.ബാബമോന്റെ നേതൃത്വത്തില്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് ശീതളിനെ കണ്ടുകിട്ടിയത്.

ഇന്ന് ഉച്ചക്ക് ശേഷം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാവിലെ ഏഴിന് വീട്ടില്‍ നിന്ന് കാണാതായത്.

വിശാഖപട്ടണം സ്വദേശി ഗംഗാധറിനോടൊപ്പം പോയതായി സംശയിക്കുന്നു എന്ന് കാണിച്ച് ഭര്‍ത്താവ് കുഞ്ഞിമംഗലം

കണ്ടംകുളങ്ങരയിലെ നന്ദനത്തില്‍ പി.സോനു തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയതിനനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.