ഐ.ജി.കെ.സേതുരാമനും റൂറല്‍ പോലീസ് മേധാവി ഡോ.നവനീത്ശര്‍മ്മക്കും കെ.പി.ഒ.എ-കെ.പി.എ സംയുക്ത യാത്രയയപ്പ്-

എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മാങ്ങാട്ടുപറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറിപ്പോകുന്ന റേഞ്ച് ഐ.ജി.കെ.സേതുമാമന്‍, ജില്ലാ പോലീസ് മേധാവി ഡോ.നവനീത് ശര്‍മ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

കെ.എ.പി.4 സ്മാര്‍ട്ട് ക്ലാസ്‌റുമില്‍ നടന്ന പരിപാടി എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ പ്രസിഡന്റ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്‍ അധ്യക്ഷത വഹിച്ചു.

അഡീ.എസ്പി.എം.പി.വിനോദ്, ഡി.സി.ആര്‍.ബി.ഡി.വൈ.എസ്.പി വി.രമേശന്‍, പയ്യന്നൂര്‍ ഡി.വൈ,എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, കെ.പിഒഎ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍, കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ്, കെ.എ.പി.നാലാം ബറ്റാലിയന്‍ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍,

കെ.പി.എ സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം ടി.വി.ജയേഷ്, കെ.പി.എ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും കെ.പി.ഒ.എ ജോ.സെക്രട്ടറി സി.വി.തമ്പാന്‍ നന്ദിയും പറഞ്ഞു.