ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-
പരിയാരം: ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി.

കേരളാ ഫുഡ്ഹൗസ് ജീവനക്കാരനും ഭരണസമിതി അംഗവുമായ ജനാര്‍ദ്ദനന്‍ ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി ഐ.എല്‍.ടി.യു.സി.കാന്റീന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്.
ശ്രീസ്ഥ റോഡിലെ കെ.കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നടന്ന പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ഉദ്ഘാടനം ചെയ്തു.
ഐ.എന്‍.ടി.യു.സി.കല്യാശേരി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.രാമദാസ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറി അഡ്വ.കെ.ബിജേഷ്‌കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.വി.സുമേഷ്, സി.എം.പി.നേതാവ് സുധീഷ് കടന്നപ്പള്ളി, പി.കെ.പ്രസാദ്, ഐ.എന്‍.ടി.യു.സി.കല്യാശേരി മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
കാന്റീന്‍ യൂണിറ്റ് പ്രസിഡന്റ് എ.സി.രമേശന്‍ സ്വാഗതവും ടി.ജി.ജോസഫ് നന്ദിയും പറഞ്ഞു. സംഘടനയുടെ ഉപഹാരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ജനാര്‍ദ്ദനന് സമ്മാനിച്ചു.
