സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വന്‍വിജയമാക്കും: സെറ്റോ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി.

തളിപ്പറമ്പ്: ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയപ്പിക്കാന്‍ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സെറ്റോ തളിപ്പറമ്പ് താലുക്ക് കമ്മിറ്റി തീരുമാനിച്ചു.

നവംബര്‍ 25-ന് തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെറ്റോ താലുക്ക് കണ്‍വെഷന്‍ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രജേഷ് ഖന്ന ഉല്‍ഘാടനം ചെയ്യും.

ഡിസംബര്‍ 5 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പില്‍ എത്തുന്ന സെറ്റോ സംസ്ഥാന വാഹന ജാഥയ്ക്ക് നല്‍കുന്ന സ്വീകരണം വിജയപ്പിക്കാനും സെറ്റോ താലുക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു.

എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു.

കെ.വി.അബ്ദുള്‍ റഷിദ്, കെ.പി.ഗിരിഷ്‌കുമാര്‍, അഷറഫ് ഇരിവേരി, വി.ബി കുബേരന്‍ നമ്പുതിരി, എന്‍.കെ.എ.ലത്തീഫ്, വി.വി.മുഹമ്മദ് അനീസ്, പി.സി.സാബു, ജെന്നിഫര്‍ വര്‍ഗ്ഗീസ്, ടി.പി.ശ്രീനിവാസന്‍, കെ.വി.മെസ്മര്‍, ടി.അംബരിഷ് എന്നിവര്‍ പ്രസംഗിച്ചു.

പി.വി.സജീവന്‍ സ്വാഗതവും പി.വി.വിനോദ് നന്ദിയും പറഞ്ഞു.