കേരളം ഭരിക്കുന്നത് സ്വന്തം ജീവനക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍:സെറ്റോ
തളിപ്പറമ്പ്: ക്ഷാമബത്ത, ലീവ് സറണ്ടര്‍, ശമ്പള അരിയര്‍ ഇനത്തിലായി ജീവനക്കാര്‍ക്ക് നല്‍കേണ്ട 65000 കോടി രൂപ കവര്‍ന്നെടുത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഈ കവര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്ന സര്‍ക്കാറിനെതിരെയുള്ള പോരാട്ടമാണ് ജനുവരി 22 ലെ പണിമുടക്കെന്നും സെറ്റോ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി.
തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ തിരികെ കിട്ടാനായി ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ പങ്കാളികളാവണമെന്നും ഡെയ്‌സ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ചാല്‍ ജീവനക്കാര്‍ ഭയക്കില്ലെന്നും സെറ്റോ നേതാക്കള്‍ പറഞ്ഞു.
പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സെറ്റോ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
താലൂക്ക് ചെയര്‍മാന്‍ പി.വി.വിനോദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി.മഹേഷ്, കെ എല്‍ ജി എസ് എ ജില്ലാ പ്രസിഡണ്ട് വി.വി.ഷാജി, കെ പി എസ് ടി എ ഉപജില്ലാ പ്രസിഡന്റ് കെ.എസ്.വിനീത്, കെ ജി ഒ യു ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു ചെറുവാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
സെറ്റോ താലൂക്ക് കണ്‍വീനര്‍ പി.വി.സജീവന്‍ മാസ്റ്റര്‍ സ്വാഗതവും എം.സനീഷ് നന്ദിയും പറഞ്ഞു.
പ്രകടനത്തിന് കെ.വി.അബ്ദുള്‍ റഷീദ്, കെ.വി.മെസ്മര്‍, കെ.പി.സി.ഹാരിസ്, എ.പ്രേംജി, അനീഷ് ഓടക്കാട്, എ.കെ.ഉഷ, ജസ്റ്റിന്‍ വര്‍ഗ്ഗീസ്, വി.വി.കുബേരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.