13-കാരിയായ മകളെ 1,500 രൂപക്ക് വിറ്റു; പലയിടങ്ങളിലെത്തിച്ച് പീഡനം, പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ 1,500 രൂപയ്ക്ക് യുവാവിന് വിറ്റ് അമ്മയുടെ ക്രൂരത.
കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.
പെണ്‍ സുഹൃത്തിന്റെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.
ട്രെയിനില്‍വെച്ച് യുവാവ് തമിഴ്നാട് സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലായി.
തുടര്‍ന്ന് സ്ത്രീയുടെ പതിമ്മൂന്നുകാരിയായ മകളെ 1500 രൂപ നല്‍കി ഇയാള്‍ ഏറ്റെടുക്കുകയായിരുന്നു.
പിന്നാലെ കാട്ടാക്കടയിലെത്തി ലോഡ്ജെടുത്ത ശേഷം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.
തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു.
ഈ വീട്ടില്‍ കഴിയവേ, പെണ്‍ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും കാട്ടാക്കട പോലീസില്‍ അറിയിക്കുകയുമായിരുന്നു.
