ബസില്‍ സഹയാത്രികയായ യുവതിക്ക് മുന്നില്‍ സ്വയംഭോഗം-മധ്യവയസ്‌ക്കനെ തിരയുന്നു.
തളിപ്പറമ്പ്: സ്വകാര്യ ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം.

മധ്യവയസ്‌കനെ പോലീസ് തിരയുന്നു.
ഇന്നലെ(ഞായറാഴ്ച്ച) വൈകുന്നേരം ചെറുപുഴ ബസ് സ്റ്റാന്‍ഡിലാണ് സംഭവം ഉണ്ടായത്.
ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിര്‍ത്തിയിട്ടപ്പോള്‍ യുവതി ഇരുന്ന സീറ്റിന് എതിര്‍ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
പിന്നീട് യുവതിയെ നോക്കി ഇയാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തു.
യാത്രക്കാരിയായിരുന്ന യുവതിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മാസ്‌ക്ക് ധരിച്ച ഇയാളെ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല.
തന്റെ ദുരനുഭവം വിവരിച്ച് ദൃശ്യങ്ങള്‍ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ യുവതി പരാതി ഒന്നും നല്‍കിയിട്ടില്ല.
ബസില്‍ താന്‍ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറഞ്ഞു.
മൊബൈല്‍ എടുത്ത് പെട്ടന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.
മറ്റ് ആളുകള്‍ ബസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങിപ്പോയെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
മധ്യവയസ്‌കന്‍ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ സംബന്ധിച്ച് വ്യക്തതയില്ല.
സംഭവത്തില്‍ പരാതി നല്‍കുമെന്ന് യുവതി പ്രതികരിച്ചു.
പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
