പ്രസവത്തെ തുടര്‍ന്ന് പുതിയങ്ങാടി സ്വദേശിനി മരിച്ചു
പഴയങ്ങാടി: പ്രസവത്തെ തുടര്‍ന്ന് പുതിയങ്ങാടി സ്വദേശിനി മരണപ്പെട്ടു.
കെ.സി.ഷാഹിന (30)ആണ് മരിച്ചത്.
ഇന്നലെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഒരു കുട്ടിക്ക് ജന്മം നല്‍കിയ ഷാഹിനക്ക് രക്തസ്രാവം ഗുരുതരമായതിനെതുടര്‍ന്ന് കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ ജന്മം നല്‍കിയ കുട്ടിക്ക് പുറമെ ഷസിന്‍, ആയിഷ എന്നിവര്‍ മക്കളാണ്.
ഭര്‍ത്താവ്: നൗഷാദ് പള്ളിക്കര. മാട്ടൂലിലെ കെ.എം കുഞ്ഞാമദിന്റെ മകളാണ്.
മൃതദേഹം വൈകുന്നേരം പുതിയങ്ങാടിയില്‍ എത്തിക്കും.