ഷാനവാസിന് ജന്‍മനാടിന്റെ സ്വീകരണം-
വെള്ളാവ്: 22 വര്‍ഷത്തെ സൈനികസേവനത്തിന് ശേഷം വിരമിച്ച് നാട്ടിലെത്തിയ വെള്ളാവിലെ പി. ഷാനവസിന് എന്റെ വെള്ളാവ് വാട്‌സആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഗ്രൂപ്പിന്റെ സ്‌നേഹോപഹാരം ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്മിന്‍ രാജീവന്‍ വെള്ളാവ് ഷാവാസിന് സമ്മാനിച്ചു.
സുരേഷ് വെള്ളാവ്, അനസ് വെള്ളാവ്, എം.ചന്ദ്രന്‍, പി.വി.ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.
ഷാനവാസ് മറുപടി പ്രസംഗം നടത്തി.
റഷീദ് വെള്ളാവ്., വി.രവീന്ദ്രന്‍, ജയേഷ്, മുസ്തഫ, പി.വി.നന്ദകുമാര്‍, വി.വൈശാഖ്, ഇബ്രാഹിം, ഉമ്മര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
