ഷിജിലും അബ്ദുവും പിടിയില്‍ മുഖ്യപ്രതി നിസാമുദ്ദീന്‍ രക്ഷപ്പെട്ടു.

പരിയാരം: മസാജ്-സ്പാ സെന്ററുകള്‍ നടത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടു പേരെ പരിയാരം പോലീസ് സാഹസികമായി പിടികൂടി.

ശ്രീസ്ഥയിലെ കൊളങ്ങരത്ത് വീട്ടില്‍ ഷിജില്‍ (32), ചിതപ്പിലെ പൊയിലിലെ അബ്ദു എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പിടികൂടിയത്.

കൊച്ചി സിറ്റിയിലെ കടവന്ത്ര പോലീസ് സ്റ്റേഷനിലെ കേസിലാണ് പ്രതികളെ പിടികൂടിയത്.

മുഖ്യ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ.പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കടവന്ത്ര എസ്.ഐ.മിഥുന്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.

മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും വാഹനം ഏര്‍പ്പെടുത്തിയവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവരെയും പ്രതിചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിന് ഇന്നലെ രാവിലെ മുതല്‍ തന്നെ മഫ്ടിയിലും യൂണിഫോമിലുമായി പോലീസ് സ്ഥലത്തുണ്ടായിരുന്നു.

പോലീസിന്റെ സാന്നിധ്യം മനസിലാക്കി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബൈക്കിലും പോലീസ് വാഹനത്തിലും പിന്തുടര്‍ന്ന് അതീവ സാഹസികമായിട്ടാണ് അറസ്റ്റ് ചെയ്തത്.

എ എസ്.ഐ.വനജ, സീനിയര്‍ സി.പി.ഒമാരായ നൗഫല്‍, അഷറഫ്, സോജി അഗസ്റ്റിന്‍, പോലീസ് ഡ്രൈവര്‍ മഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.