സിദ്ദിക്ക്-34 വര്‍ഷത്തിനിടയില്‍ 13 മലയാളം സിനിമകള്‍-അഞ്ചെണ്ണം ലാലിനോടൊപ്പം. ഏഴ് അന്യഭാഷാ സിനിമകള്‍.
സംവിധായകന്‍ സിദ്ദിക്കിന്റെ 34 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ ആകെ സംവിധാനം ചെയ്തത് 13 മലയാളം
സിനിമകള്‍ മാത്രം, ഇതില്‍ 5 എണ്ണം ലാലിനൊപ്പം ചേര്‍ന്നായിരുന്നു.

1989 ലെ റാംജിറാവ് സ്പീക്കിംഗ്, 90 ലെ ഇന്‍ ഹരിഹര്‍നഗര്‍, 91 ലെ ഗോഡ് ഫാദര്‍, 92 ലെ വിയറ്റ്‌നാം കോളനി, 94 ലെ കാബൂളിവാല തുടങ്ങി ഇരട്ടസംവിധായകര്‍ ഒരുക്കിയ 5 സിനിമകളും എവര്‍ഗ്രീന്‍ ഹിറ്റുകളായി നിലനില്‍ക്കുന്നു.
ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം 1996 ല്‍ സിദ്ദിക്ക് തനിച്ച് രചനയും സംവിധാനവും നിര്‍വ്ഹിച്ച ഹിറ്റ്‌ലര്‍ വലിയ വിജയം നേടി. 99 ല്‍ ഫ്രണ്ട്‌സ്, 2003 ല്‍ ക്രോണിക് ബാച്ച്‌ലര്‍, 2010 ല്‍ ബോഡിഗാര്‍ഡ്, 2013 ല്‍ ലേഡീസ് ആന്റ് ജെന്റില്‍മേന്‍, 2015 ല്‍ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍, 2017 ല്‍ ഫുക്രി എന്നിവയ്ക്ക് ശേഷം 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ അവസാനത്തെ ചിത്രമാണ്.
2001 ല്‍ ഫ്രണ്ട്‌സ് അതേ പേരില്‍ തമിഴില്‍ സംവിധാനം ചെയ്തു. എങ്കള്‍ അണ്ണ(2004), മാരോ(തെലുങ്ക്-2005), സാധുമിരണ്ട(2008), കാവലന്‍(2011), ബോഡി ഗാര്‍ഡ്(ഹിന്ദി-2011), ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍(2018-തമിഴ്).
ചെയ്ത സിനിമകളില്‍ ലേഡീസ് ആന്റ് ജെന്റില്‍മേന്‍, ഫുക്രി, ബിഗ്ബ്രദര്‍ എന്നിവയൊഴികെയുള്ള സിനിമകള്‍ വലിയ വിജയം നേടിയിരുന്നു.
