പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ കര്‍മ്മല ഡി.എസ്.എസ്(85) നിര്യാതയായി.

തളിപ്പറമ്പ്:പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ കര്‍മ്മല ഡി.എസ്.എസ്(85) നിര്യാതയായി.

ശവസംസ്‌ക്കാരം ഇന്ന് ശനിയാഴ്ച്ച (06.07.2024) ഉച്ചകഴിഞ്ഞ് 03.30 ന് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

എറണാകുളം അങ്കമാലി അതിരൂപത, സെന്റ്. മേരീസ് ബസലിക്ക ഇടവകയില്‍, ചേറ്റുങ്കല്‍ പരേതരായ ജോസഫ് ഏലിശ്വാ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ കര്‍മ്മല. സഹോദരങ്ങള്‍: സെലിന്‍, പരേതരായ സാമുവല്‍, ജേക്കബ്, ജോണ്‍, മാത്യു. 

പഴയങ്ങാടി, കുറ്റൂര്‍, മാതമംഗലം, മാടായി, മേപ്പാടി, മാനന്തവാടി, അരിപ്പാമ്പ്ര, മുതലപ്പാറ, ഭരത, സെന്റ് ലൂക്ക്, പട്ടുവം എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

വാര്‍ദ്ധക്യ സഹജമായ രോഗം മൂലം പട്ടുവം സെന്റ് ആഞ്ചലാ കോണ്‍വെന്റില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.