ആലക്കോട് പൂട്ടിയിട്ട വീട്ടുവളപ്പില്‍ തലയോട്ടിയും അസ്ഥികളും
ആലക്കോട്: പൂട്ടിക്കിടക്കുന്ന വീട്ടുവളപ്പില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി.
വായാട്ടുപറമ്പിലെ കാവാലത്ത് ജോയി എന്നയാളുടെ വിദേശത്തുള്ള ബന്ധുവിന്റെ വീട്ടുവളപ്പിലാണ് ചിതറിക്കിടക്കുന്ന നിലയില്‍ അസ്ഥികൂടവും തലയോട്ടിയും പഴയ വസ്ത്രങ്ങളും കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരം അഞ്ചോടെ വെള്ളാട്ടെ ശാസ്താംപടവില്‍ മെല്‍വിന്‍മാത്യു പറമ്പില്‍ ശുചീകരണ പ്രവൃത്തി നടക്കുന്നതിനിടെയാണ് സംഭവം.
വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി എന്‍.കെ.പ്രേമചന്ദ്രന്‍, ആലക്കോട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
നാളെ വിശദമായ പരിശോധന നടത്തുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
