പഴയങ്ങാടിയില്‍ നടക്കുമ്പോള്‍ സൂക്ഷിക്കുക-

പഴയങ്ങാടി: പഴയങ്ങാടിയില്‍ സ്‌ളാബിനടയില്‍ വീണ്ടും കാല് കുടുങ്ങി. ഇന്ന് വൈകുന്നേരം അഞ്ചരയോടെ പോലീസ് സ്റ്റേഷനുമുന്നില്‍ സ്ത്രിയുടെ കാല്‍ സ്ലാബില്‍ കുടുങ്ങി.

വേങ്ങര സ്വദേശിനി വി.കെ.വി.യമുനയുടെ കാലാണ് സ്ലാബിനടിയില്‍ പെട്ടത്.

പോലീസും, യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഒരുമാസം മുമ്പ് സമാനമായ രീതിയില്‍ പഴയങ്ങാടി ബസ്റ്റാന് മുന്നില്‍ സ്ലാബിനടിയില്‍ ഒരു സ്ത്രീയുടെ കാല്‍ കുടുങ്ങിയിരുന്നു.