സ്വര്‍ണമാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതം–അന്വേഷണം ഇതരസംസ്ഥാനക്കാരനിലേക്ക്-

തളിപ്പറമ്പ്: പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി.

ഇതരസംസ്ഥാനക്കാരനായ യുവാവാണ് കവര്‍ച്ചക്കാരനെന്ന നിഗമനത്തിലാണ് പോലീസ്.

ഇന്നലെ വൈകുന്നേരം 6.10 നാണ് പൂക്കോത്ത്‌നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ(74) ഒന്നരപവന്‍ സ്വര്‍ണമാല എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്.

വീട്ടുജോലിക്കാരിയായ ഇവര്‍ പണി കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.

പിന്നാലെ ബൈക്കില്‍ വരികയായിരുന്ന യുവാവ് കവര്‍ച്ചക്കാരനെ പിന്തുടര്‍ന്നുവെങ്കിലും കറുത്ത വസ്ത്രം ധരിച്ച ഈ യുവാവ് ക്ലാസിക്ക് തിയേറ്റര്‍ പരിസരത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് ഈ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

ഏകദേശം 60,000 രൂപ വിലവരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്.