വയോധികയുടെ മൂന്നരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു, തളിപ്പറമ്പില്‍ കവര്‍ച്ചാ ശ്രമം.
തളിപ്പറമ്പ്: പട്ടാപ്പകല്‍ ബൈക്ക് യാത്രികന്‍ പറശിനിക്കടവിലെ വൃദ്ധയുടെ കഴുത്തില്‍ നിന്നും മൂന്നര പവന്റ മാല കവര്‍ച്ച ചെയ്തു. തളിപ്പറമ്പില്‍ യുവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാനുള്ള ശ്രമവും നടത്തി. ആന്തൂര്‍ വയലില്‍ വെച്ചാണ് തിങ്കളാഴ്ച രാവിലെ 9.30ന് പറശിനിക്കടവിലെ കാപ്പാടന്‍ കലശക്കാരന്‍ വീട്ടില്‍ നാരായണന്റെ ഭാര്യ രാധയുടെ(75) മാല കവര്‍ച്ച നടത്തിയത്.
ആന്തൂര്‍ വയലിലെ നാട്ടി കൃഷിക്ക് വെള്ളം ഒഴിച്ച് റോഡിലേക്ക് എത്തിയപ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ രാധയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്തത്.
ഇന്ന് രാവിലെ 8.30 നാണ് തളിപ്പറമ്പ് നഗര മധ്യത്തില്‍ കാല്‍നടയാത്രക്കാരിയുടെ രണ്ട് പവന്റെ സ്വര്‍ണമാല സ്‌കൂട്ടര്‍ യാത്രികന്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചത്. തളിപ്പറമ്പ് ടൗണില്‍ ഷോപ്രിക്‌സ് മാളിന് സമീപത്തെ റോഡിലാണ് സംഭവം.
മഴൂര്‍ സ്വദേശിനി കാടന്‍ വീട്ടില്‍ സൗമ്യ (37) യുടെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. ഷോപ്രിക്സിന് സമീപം ഓറോ ഗോള്‍ഡ് ന്നെ സ്ഥാപനത്തിനരികിലൂടെ മാര്‍ക്കറ്റ് പ്ലെയ്സിന്റെ പിറകുവശത്ത്എത്തുന്ന റോഡില്‍ വെച്ചായിരുന്നു സ്‌കൂട്ടറിലെത്തിയ അഞ്ജാതന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.
മാര്‍ക്കറ്റ് പ്ലെയ്സിലെ അക്വിന ബ്യൂട്ടിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് സൗമ്യ. രാവിലെ 8.30ഓടെ ബസിറങ്ങി ജോലിസ്ഥല ത്തേക്ക് നടന്നു പോകവെ ആക്ടീവ സ്‌കൂട്ടറിലെത്തിയ ഹെല്‍മറ്റ് ധരിച്ചയാളാണ് മാലപൊട്ടിക്കാന്‍ ശ്രമിച്ചത് .
കാക്കാത്തോട് റോഡിലേക്ക് ഓടിച്ചു പോയ ഇയാള്‍ 50 മീറ്റര്‍ കഴിഞ്ഞ് മടങ്ങിച്ചെന്ന് സന്തോഷിന്റെ വീട് എവിടെയെന്ന് സൗമ്യയോട് ചോദി ക്കുകയായിരുന്നു. അറിയില്ലെന്ന് പറഞ്ഞുതീരും മുമ്പ് മാല ഇയാള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു.
സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഇയാളെ പിടി കൂടാന്‍ മാര്‍ക്കറ്റ് പ്ലെയ്സിന്റെ സെക്യൂരിറ്റി ജീവനക്കാരനുള്‍പ്പെടെ ഓടിയെത്തിയെങ്കിലും കിട്ടിയില്ല.
യുവതി ഷോപ്‌റിക്സിന് മുന്നില്‍ ബസിറങ്ങുന്നതും നടന്നുപോകുന്നതും നിരീക്ഷിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ സമീപത്ത് നില്‍ക്കുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടെത്താനാവശ്യമായ കൂടുതല്‍ അന്വേഷണം പോലീസ് നടത്തിവരികയാണ്.
തളിപ്പറമ്പ് എസ് ഐമാരായ ഇ.ടി. സുരേഷ്‌കുമാര്‍, എം. രഘുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഓറോ ഗോള്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങ ളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചുവരികയാണ്. രാധയുടെ പരാതിയില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്തിട്ടുണ്ട്.