വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ക്ക് എസ്.എന്‍.ഡി.പി യോഗം വക സഹായം വിതരണം ചെയ്തു.
നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട നിര്‍ദ്ധനരും നിരാംലംബരുമായ അഞ്ചു കുടുംബങ്ങള്‍ക്ക് ജില്ലയിലെ എസ്എന്‍ഡിപി യോഗം യൂനിയനുകളുടെ അഭ്യര്‍ത്ഥന പ്രകാരം എസ് എന്‍ ഡി പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും അടിയന്തരമായി അനുവദിച്ച സഹായം എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് കുടുംബങ്ങള്‍ക്ക് കൈമാറി.
ഇന്നലെ രാവിലെ വെടിക്കെട്ടപകടത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ഓര്‍ക്കുളത്തെ ഷിബിന്‍ രാജിന്റെ കുടുംബത്തിനും, കിണാവൂര്‍ റോഡിലെ സന്ദീപ്, മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രജിത്, രതീഷ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം കൈമാറി.
ജില്ലയിലെ വിവിധ എസ് എന്‍ ഡി പി യോഗം യൂനിയന്‍ ഭാരവാഹികളും അരയാക്കണ്ടി സന്തോഷിനോടൊപ്പമുണ്ടായിരുന്നു.
വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ട കുടുംബങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചു.
തെരു അഞ്ഞൂറ്റമ്പലം വീരര്‍ കാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടപകടത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കിണാവൂര്‍ റോഡിലെ സന്ദീപ്, മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രതീഷ്, രജിത്, ഓര്‍ക്കളത്തെ ഷിബിന്‍രാജ്, നീലേശ്വരത്തെ പി.സി.പത്മനാഭന്‍ എന്നിവരുടെ വേര്‍പാടില്‍ എസ് എന്‍ ഡി പി യോഗം കാസര്‍ഗോഡ്, ഉദുമ, ഹൊസ്ദുര്‍ഗ് ,വെള്ളരിക്കുണ്ട് ,തൃക്കരിപ്പൂര്‍ യൂനിയനുകളുടെ സംയുക്ത യോഗം അനുശോചിച്ചു.
ഹൊസ്ദുര്‍ഗ് എസ് എന്‍ ഡി പി യോഗം യൂനിയന്‍ പ്രസിഡണ്ട് എം.വി.ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു.
എസ് എന്‍ ഡി പി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫിസര്‍ പി.ടി. ലാലു, കാസര്‍ഗോഡ് യൂനിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട, വൈസ് പ്രസിഡണ്ട് കെ.ടി വിജയന്‍, ഉദുമ യുനിയന്‍ പ്രസിഡണ്ട് കേവീസ് ബാല കൃഷ്ണന്‍ മാസ്റ്റര്‍, സെക്രട്ടറി ജയാനന്ദന്‍ പാലക്കുന്ന്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.ദാമോദര പണിക്കര്‍, തൃക്കരിപ്പൂര്‍ യൂനിയന്‍ കണ്‍വീനര്‍ കെ.കുഞ്ഞികൃഷ്ണന്‍, തലശ്ശേരി യൂനിയന്‍ പ്രസിഡണ്ട് ജിതേഷ് വിജയന്‍, യുത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി ജോ. സെക്രട്ടറി പി. ജോഷി, മലബാര്‍ സൈബര്‍ സേന കോ-ഓര്‍ഡിനേറ്റര്‍ അര്‍ജ്ജുന്‍ അരയാക്കണ്ടി,
കാലിച്ചാനടുക്കം എസ് എന്‍ ഡി പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ശ്രീജ, യൂനിയന്‍ വനിത സംഘം പ്രസിഡണ്ട് പി.വത്സല, സെക്രട്ടറി പ്രമീള ദിലീപ്, ശാഖ അംഗം പി.കരുണാകരന്‍, തുരുത്തി ശാഖ സെക്രട്ടറി സുഗുണന്‍ എന്നിവര്‍ സംസാരിച്ചു. ഹൊസ്ദുര്‍ഗ്ഗ് യൂനിയന്‍ സെക്രട്ടറി പി.വി.വേണുഗോപാലന്‍ സ്വാഗതവും യോഗം ഡയരക്ടര്‍ ബോര്‍ഡ് അംഗം സി.നാരായണന്‍ നന്ദിയും പറഞ്ഞു.