തളിപ്പറമ്പ് നഗരസഭ സ്‌നേഹാദരവ് പരിപാടി സംഘടിപ്പിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ഡി.ഇ.ഒ സി.അനിത മുഖ്യപ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, എം.കെ.ഷബിത, പി.റജുല, കെ.നബീസബീവി, കൗണ്‍സിലര്‍ ഒ.സുഭാഗ്യം,
മുജീബ് മാസ്റ്റര്‍ (സീതി സാഹിബ് ഹൈസ്‌കൂള്‍ ), എം മുത്തലിബ് (പ്രിന്‍സിപ്പല്‍, സര്‍ സയ്യിദ് ഹൈസ്‌കൂള്‍ )എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭ പരിധിയിലെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ച. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.കദീജ സ്വാഗതവും വി.വി.ഷാജി നന്ദിയും പറഞ്ഞു.
