സോഷ്യലിസ്റ്റ് നേതാവ് പി.എന്‍.കുഞ്ഞിരാമന്‍(94) നിര്യാതനായി.

 

ശവസംസ്‌ക്കാരം ഡിസംബര്‍-4 ന് ഞായറാഴ്ച്ച ഉച്ചക്ക് ശേഷംകുഞ്ഞിമംഗലം സമുദായ ശ്മശാനത്തില്‍.

 

പരിയാരം: പരിയാരം കപ്പണത്തട്ടിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് പി.എന്‍.കുഞ്ഞിരാമന്‍(94) നിര്യാതനായി.

ലോക് താന്ത്രിക് ജനതാദള്‍ സ്‌റ്റേറ്റ് കമ്മിറ്റിയംഗവും മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു.

ജനതാദള്‍ മുന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, വെജ്‌കോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് പ്രസിഡന്റ്, തളിപ്പറമ്പ് വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്,

കെട്ടിട നിര്‍മ്മാണ സഹകരണ സംഘം ഡയരക്ടര്‍, കുഞ്ഞിമംഗലം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: കുറിയാടന്‍ ഗൗരി.

മക്കള്‍: ഡോ.പി.എന്‍.വാസുദേവന്‍(ഓര്‍ത്തോ സര്‍ജന്‍, പാലക്കാട്), അഡ്വ.പി.എന്‍.മധസൂദനന്‍(എല്‍.ജെ.ഡി. നിയോജക മണ്ഡലം പ്രസിഡന്റ്), ഡോ.പി.എന്‍.സുഭാഷ്(യു.കെ), പി.എന്‍.ചിന്താമണി.

മരുമക്കള്‍: ഡോ.വിജയലക്ഷമി(പാലക്കാട്), എ.ശ്രീജ(ഇലക്ട്രിസിറ്റിബോര്‍ഡ്. പഴശ്ശി എസ്.എച്ച്.ഇ.പി.ചാവശ്ശേരി), ഡോ.ഷീജ(യു.കെ.), പരേതനായ പാട്ടാളി മാധവന്‍(വെള്ളൂര്‍).

സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം കുഞ്ഞിമംഗലം സമുദായ ശ്മശാനത്തില്‍.

തളിപ്പറമ്പ് ഹൈവേയില്‍ ഇന്ത്യന്‍ കോഫി ഹൗസിന് സമീപം കവിത കൂള്‍ഹോം, കവിതാ മെഡിക്കല്‍സ് എന്നിവ നടത്തിയിരുന്നു.