അനധികൃത മണ്ണെടുപ്പ് ടിപ്പറും ജെ.സി.ബിയും പോലീസ് പിടിച്ചെടുത്തു-

പരിയാരം: അനധികൃത മണ്ണെടുപ്പ്, പരിയാരം കൈതപ്രത്ത് ജെ.സി.ബിയും ടിപ്പറും പോലീസ് പിടിച്ചെടുത്തു.

കൈതപ്രത്ത് വെച്ച് അവധിദിവസമായ ഇന്നലെ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിക്കൊണ്ടിരുന്ന ടി.എന്‍.18-ടി.സി.2018/1/1 നമ്പര്‍ ജെ.സി.ബിയും കെ.എല്‍.13 എ ക്യു-9050 ടിപ്പറുമാണ് എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് കക്കറ, മധു കുപ്പം എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ ജെ.സി.ബി. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ മാത്രമുള്ളതാണെന്ന് പോലീസ് പറഞ്ഞു.