12,000 രൂപ വിലവരുന്ന ബാറ്ററികള്‍ വാങ്ങിയത് 1000 രൂപക്ക്- എന്താല്ലേ–സോഡ റഷീദും മുരുകനും പണികിട്ടി-
രണ്ട് ആക്രികച്ചവടക്കാരെ തളിപ്പറമ്പ് എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു-
തളിപ്പറമ്പ്: സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ മോഷ്ടാക്കളില്‍ നിന്നും വിലക്കെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍.
ഇവ മോഷണമുതലുകളാണെന്നറിഞ്ഞുകൊണ്ടുതന്നെ വാങ്ങിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തളിപ്പറമ്പ് സീതീസാഹിബ് സ്‌കൂളിന് സമീപത്തെ അഴീക്കോടന്റകത്ത് റഷീദ് എന്ന സോഡ റഷീദ്(42),
കണ്ണൂര്‍ തെക്കിബസാറിലെ മൊട്ടമ്മല്‍ മാരിനിവാസില്‍ ബാലസുബ്രഹ്മണ്യന്‍ എന്ന മുരുകന്‍(39) എന്നിവരെയാണ് തളിപ്പറമ്പ് എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 10 ന് തളിപ്പറമ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആന്തൂരില്‍ നിന്നും സോളാര്‍ വിളക്കുകളുടെ നൂറിലധികം ബാറ്ററികള്‍ മോഷ്ടിച്ചതിന് കാക്കാഞ്ചാലിലെ അബ്ദുറഹ്മാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മാങ്ങാട്ടുപറമ്പ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ വിളക്കുകളുടെ ബാറ്ററികള്‍ മോഷ്ടിക്കുന്നതിനിടയിലാണ് അബ്ദുറഹ്മാന്‍ നാട്ടുകാരുടെ പിടിയിലായത്.
ഇയാളെ ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിലാണ് പുളിമ്പറമ്പിലെ നൗഫല്‍ പിടിയിലായത്, ഇവര്‍ റിമാന്‍ഡിലാണ്.
പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മോഷണമുതലുകളെന്നറിഞ്ഞ് തന്നെ ഇവ വിലകൊടുത്തുവാങ്ങിയതിന് ആക്രികച്ചവടക്കാരെ അറസ്റ്റ് ചെയ്തത്.
1000 രൂപയ്ക്കാണ് പതിനായിരത്തിലേറെ വിലയുള്ള ബാറ്ററികള്‍ വാങ്ങിയിരുന്നത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു